ബ്ലോഗ് എന്ന പദം ‘വെബ് ലോഗ്’എന്നീ രണ്ട് പദങ്ങൾ ചുരുങ്ങി ഉണ്ടായതാണ്, സത്യത്തിൽ ഒരു നമ്മുക്ക് ഉണ്ടാക്കാവുന്ന വെബ്സൈറ്റ് തന്നെയാണ് ബ്ലോഗ്...
ബ്ലോഗ് എന്ന പദം ‘വെബ് ലോഗ്’എന്നീ രണ്ട് പദങ്ങൾ ചുരുങ്ങി ഉണ്ടായതാണ്,
സത്യത്തിൽ ഒരു നമ്മുക്ക് ഉണ്ടാക്കാവുന്ന വെബ്സൈറ്റ് തന്നെയാണ് ബ്ലോഗ് . ബ്ലോഗിനെ ഒരു വെബ്സൈറ്റ് എന്നാ രീതിയിൽ തന്നെ നമ്മുക്ക് ഉപയോഗിക്കാം.
ലോകം മുഴുവന്‍ വിരല്‍ തുമ്പിലൊതുങ്ങുന്ന ഈ കാലഘട്ടത്തില്‍, ബ്ലോഗ് എന്ന
മാധ്യമത്തിന്റെ സാധ്യതകള്‍ എത്രയാണെന്ന് നിര്‍ണ്ണയിക്കാന്‍ കഴിയില്ല.അച്ചടി
മാധ്യമത്തിന്റെ സാധ്യതകള്‍ക്കുമപ്പുറത്തേക്ക് ബ്ലോഗ് വളര്ന്നു
കഴിഞ്ഞിരിക്കുന്നു.ആരെയും ആശ്രയിക്കാതെ നമ്മുടെ അഭിരുചികളെ,അറിവുകളെ
പകര്ത്തിവയ്ക്കുവാനുള്ള ഏറ്റവും നല്ല മാധ്യമമായി ബ്ലോഗ് ഇന്നു
മാറിയിരിക്കുന്നു .
ബ്ലോഗ് തുടങ്ങാൻ ഇന്ന് നിരവധി പ്ലാട്ഫോര്മുകൾ ഉണ്ട്, ഗൂഗിൾ ഉടമസ്ഥതയിലുള്ള ബ്ലോഗ്ഗർ ,വേർഡ്പ്രസ്സ് എന്നിവയാണ് എന്നാൽ ഏറ്റവും ജനപ്രീതി നേടിയിട്ടുള്ളത്.
ബ്ലോഗ് തുടങ്ങാൻ ഇന്ന് നിരവധി പ്ലാട്ഫോര്മുകൾ ഉണ്ട്, ഗൂഗിൾ ഉടമസ്ഥതയിലുള്ള ബ്ലോഗ്ഗർ ,വേർഡ്പ്രസ്സ് എന്നിവയാണ് എന്നാൽ ഏറ്റവും ജനപ്രീതി നേടിയിട്ടുള്ളത്.
ഇതിൽ ബ്ലോഗ്ഗർ പ്ലട്ഫോര്മിൽ ബ്ലോഗ് എങ്ങനെ നിര്മിക്കാം എന്ന്നാണ് ഞാൻ നിങ്ങൽക്കു വേണ്ടി പരിചയപ്പെടുത്തുന്നത് .
- ആദ്യമായി ബ്ലോഗ് തുടങ്ങുന്നതിന് ഒരു ജിമെയിൽ അക്കൗണ്ട് ആവശ്യമാണ്
- ജിമെയിൽ അക്കൗണ്ട് ഉണ്ടെങ്കിൽ സൈൻ ഇൻ ചെയ്യുക എന്നിട്ട് www.Blogger.com തുറക്കുക
- New Blog ക്ലിക്ക് ചെയ്യുക
- വരുന്ന ജാലകത്തിൽ നിങ്ങളുടെ ബ്ലോഗിനു നല്കേണ്ട പേരും വേണ്ട വെബ് അഡ്രസ്സും ടൈപ്പ് ചെയ്യുക
- Create Blog ക്ലിക്ക് ചെയ്യുക
- ഇനിയുള്ളത് നിങ്ങളുടെ കഥകളോ,കുറിപ്പുകളോ,ചിത്രങ്ങളോ,പാട്ടുകളോ,വീഡിയോയോ ഈ ബ്ലോഗില്‍ നല്‍കുക എന്നതാണ്.അതിനായി ആ പേജില്‍START POSTING എന്നോ START BLOGING എന്നോ കാണുന്ന എന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.
- അല്ലെങ്കിൽ മുകളിലെ ചിത്രത്തിൽ വട്ടമിട്ടിരിക്കുന്ന പെൻസിൽ ചിഹ്നത്തിൽ ക്ലിക്ക് ചെയ്യുക
- ഇപ്പോള്‍ നിങ്ങള്‍ ബ്ലോഗില്‍ പോസ്റ്റ് (Post) നല്‍കുന്നതിനുള്ള, താഴെ കാണുന്ന രീതിയിലുള്ള ഒരു പേജിലാണ് എത്തിച്ചേര്ന്നിരിക്കുന്നത്.
ഇവിടെ,നേരത്തെ പറഞ്ഞതുപോലുള്ള കവിതയോ കഥകളോ പാട്ടുകളോ കുറിപ്പുകളോ വീഡിയോയോ ,അത്തരത്തിലുള്ള കാര്യങ്ങള്‍ നല്‍കാം.ഇവിടെ നല്കുന്ന കാര്യങ്ങള്‍ ബ്ലോഗില്‍ ഡിസ്‌പ്ലേ ചെയ്യുന്ന ഭാഗത്തെ ബ്ലോഗിന്റെ പോസ്റ്റ് ഏരിയ (Post Area/Content Area) എന്നാണ് പറയുന്നതു.ഇതുമായി ബന്ധപ്പെട്ട മറ്റു കൂടുതല്‍ കാര്യങ്ങള്‍ ഇവിടെ കാണാം.