ഇപ്പോള്‍ ഫേസ്ബുക്കിലും വാട്സ് ആപ്പിലും ഫുള്‍ടൈം ഫ്രീ റീചാര്‍ജ് വെബ്സൈറ്റ്കളുടെ മെസ്സേജ് കൊണ്ട് നിറഞ്ഞിരിക്കുകയാണ്. എല്ലാവരും കാണുന്ന പോസ്...
ഇപ്പോള്‍ ഫേസ്ബുക്കിലും വാട്സ് ആപ്പിലും ഫുള്‍ടൈം ഫ്രീ റീചാര്‍ജ് വെബ്സൈറ്റ്കളുടെ മെസ്സേജ് കൊണ്ട് നിറഞ്ഞിരിക്കുകയാണ്. എല്ലാവരും കാണുന്ന പോസ്ടുകളില്‍ എല്ലാം കയറി "Hey Friends Here Very Good News Get Unlimited 3G Net Pack Every Month For 8 Months Free In Just 5 Minuts. like emoticon like emoticon Thanks To http://example.com [[1552224025030214]]" എന്നൊക്കെ കമന്റ് ചെയ്യലാണ് പണി. പറഞ്ഞിട്ട് എന്ത് കാര്യം?എന്ത് വെറുതെകിട്ടിയാലും ഒന്നും ആലോചിക്കാതെ അത് പിടിച്ചു വാഗുന്നത് മലയാളികളുടെ ഒരു ശീലമാണല്ലോ.
ഇത്തരത്തില്‍ ഉള്ള മെസ്സേജ് ഒക്കെ സത്യമാണഗ്ഗില്‍ ആര്‍ക്കെഗ്ഗിലും ഈ ജന്‍മ്മത്തില്‍ പണം കൊടുത്ത് റീ ചാര്‍ജ് ചെയ്യേണ്ടിവരുമോ?" ഇങ്ങനെ നമ്മുക്കെല്ലാം ഫ്രീയ്യായിത്തന്നാല്‍ ഇവര്ക്കെന്ത്നേട്ടം.?" ഏതൊക്കെ ആരെങ്കിലും ചിന്തിക്കുന്നുണ്ടോ? ഒന്നും ആലോചിക്കാതെ ഇത്തരത്തിലുള്ളവയ്ക്ക് പിറകെ പോയി ഇല്ലാത്ത 700mb ഡാറ്റയും 50 രൂപ റീചാര്‍ജും കിട്ടാന്‍ എന്തിനാണ് പത്തും ഇരുപതും പേര്‍ക്ക് മെസ്സേജ് അയച്ച് കഷ്ടപ്പെടുന്നത്?
ഏതൊക്കെപറയുമ്പോള്‍ നിങ്ങളുടെ മറുപടി ഞങ്ങള്‍ക്ക് ഊഹിക്കാംഇങ്ങനെ ഞങ്ങള്‍ പറയുന്നതിന് കാരണം പലതാണ്. എന്നാല്‍ എല്ലാത്തിനും അന്തിമമായ ഒരു ഉത്തരം പറഞ്ഞാല്‍ ഇത്തരം ഫ്രീ റീചാര്‍ജ് വെബ്സൈറ്റുകള്‍ക്ക് ലാഭമുണ്ട് ഒരു പക്ഷെ അതുതന്നെയാണ് നിങ്ങളുടെ നഷ്ടവും.
"എന്തായാലും ഒന്ന് പരീക്ഷിച്ചു നോക്കുന്നതില്‍ തെറ്റില്ലല്ലോ? കിട്ടിയാല്‍ നല്ല ലാഭമായല്ലോ . അഥവാ കിട്ടിയില്ലെങ്ങിലും നഷ്ടമൊന്നുമില്ലല്ലോ?"
എവിടെയാണ് നിങ്ങള്‍ക്ക് തെറ്റിയത്. ഫ്രീ റീചാര്‍ജ് കിട്ടിയാലും കിട്ടിയില്ലെങ്കിലും നിങ്ങള്‍ക്ക് നഷ്ടമുണ്ടായേക്കാം.
അവര്‍ക്ക് എങ്ങനെയൊക്കെ ലാഭമുണ്ടാക്കം എന്ന് പറഞ്ഞുതരാം അപ്പോള്‍ നിങ്ങള്‍ക്ക് ഓരോ ചതികളും മനസ്സിലായിക്കൊള്ളും..
(ഞങ്ങള്‍ എല്ലാ വെബ്‌സൈറ്റുകളേയും ഉദ്ദേശിചല്ല ഈ പോസ്റ്റ് എഴുതുന്നത്. ചെയ്യുന്നത് എന്നാല്‍ പല വെബ്സൈറ്റുകളിലും ഇത്തരം ചതികള്‍ നടക്കുന്നുണ്ട്..)
- അവന്റെ ഈ മെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്തു അവളുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു എന്നൊക്കെ കേട്ടിട്ടില്ലേ ? ഇത്തരം ഫ്രീ റീചാര്‍ജ് വെബ്സൈറ്റ്കളില്‍ കയറി റീചാര്‍ജ് കിട്ടാന്‍ വേണ്ടി സൈന്‍ ഇന്‍ ചെയ്യുന്നവര്‍ക്ക് ഭാഗ്യമുണ്ടെങ്കില്‍ സ്വന്തം അക്കൗണ്ട് ആരോ ഹാക്ക് എന്ന് പറയാം. ഇതുതന്നെയാണ് അവരുടെ ആദ്യ ലാഭം ഒരു സൈന്‍ ഇന്‍ ഫോം ഉണ്ടാക്കി റീചാര്‍ജ് കിട്ടാന്‍ വേണ്ടി വരുന്നവരുടെ ഇമെയില്‍,മൊബൈല്‍,പാസ്സ്‌വേര്‍ഡ് എന്നിവ അവര്‍ക്ക് സുഖമായി ചോര്‍ത്താം. ഇതുവച്ച് അക്കൗണ്ട് ഹാക്ക് ചെയ്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ ചെയ്താല്‍ പണി ആദ്യം കിട്ടുന്നത് നമ്മുക്കാണ്. അതുപോലെ അവര്‍ക്ക് ഈ അക്കൗണ്ട്‌കള്‍ പേജ് ലൈക്ക് ചെയ്യാന്‍ ഉപയോഗിക്കാം പണത്തിനു ലൈക്ക് വില്‍ക്കുന്നവര്‍ വരെയുണ്ട്.
- നിങ്ങള്‍ കൊടുക്കുന്ന ഇമെയില്‍,മൊബൈല്‍ എന്നിവ പരസ്യകമ്പനി വില്‍ക്കുന്നതിലൂടെയാണ് ഇത്തരം സൈറ്റുകളുടെ അടുത്തലാഭം ഇതിനെ Data Forgery എന്നും പറയാം. നിങ്ങളുടെ ഫോണിലും ഇമെയിലിലും വരുന്ന അശ്ശീല സൈറ്റുകളുടെയുള്‍പ്പെടെയുള്ള പരസ്യ സന്ദേശങ്ങള്‍ വരുന്നതിനുള്ള പ്രധാന കാരണം ഇതുതന്നെ.
- ഫ്രീ റീചാര്‍ജ് കിട്ടും എന്ന് കേള്‍ക്കുമ്പോള്‍ എല്ലാവരും വെബ്സൈറ്റില്‍ കയറും അതിനാല്‍ പരസ്യം വഴി അവര്‍ക്ക്പണം ഉറപ്പ്. മാത്രമല്ല ഇവര്‍ ഒന്നും അറിയാത്ത പാവങ്ങളെകൊണ്ട് "20 കമന്റ് ചെയ്താല്‍ 20 രൂപ റീചാര്‍ജ്" എന്നൊക്കെ പറഞ്ഞു പരമാവധി ആള്‍ക്കാരില്‍ വെബ്സൈറ്റ് എത്തിക്കുന്നുമുണ്ട്.
- ഇത്തരം വെബ്സൈറ്റുകളില്‍ കീലോഗ്ഗെര്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ടെങ്കില്‍ നമ്മള്‍ ബ്രൌസ് ചെയ്യുന്ന സമയം വെബ് cookie കളോടൊപ്പം ഇത് ഓടോമാറ്റിക് ആയി ഡൌണ്‍ലോഡ് ആവുകയും. നമ്മള്‍ ടൈപ്പ് ചെയ്യുന്നതൊക്കെ ചോര്‍ത്തി അവര്‍ക്ക് കൃത്യമായി അയച്ചുകൊടുക്കുന്നു. ഇങ്ങനെ നമ്മള്‍ ടൈപ്പ് ചെയ്യുന്ന പാസ് വേര്‍ഡ് മുതല്‍ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ വരെ അവര്‍ക്ക് ചോര്‍ത്താം.
ഇങ്ങനെയൊക്കെ നോക്കുമ്പോള്‍ ഒന്ന് രണ്ട് പേര്‍ക്ക് ഫ്രീ രേച്ചര്‍ഗെ നല്‍കിയാലും അവര്‍ക്ക് ഒരു നഷ്ടവുമില്ല. മാത്രമല്ല ഇങ്ങനെ ആര്‍ക്കെങ്കിലും റീചാര്‍ജ് കിട്ടിയാല്‍ കിട്ടിയവന്‍ നാടാകെ റീചാര്‍ജ് കിട്ടിയ കാര്യം പടി നടക്കുമല്ലോ അങ്ങനെ നോക്കിയാലും പിന്നെയും അവര്‍ക്ക് കൂടുതല്‍ ഇരകളെ ലഭിക്കും.
നിങ്ങളെങ്കിലും ഇത്തരം ചതിക്കുഴികളില്‍ വീഴാതിരിക്കുക.. കൂട്ടുകാരെ പറഞ്ഞു മനസിലാക്കുക. നിങ്ങള്‍ക്ക് ചതി ഒന്നുമില്ലാതെ ഫ്രീ ആയി കിട്ടുന്നതൊക്കെ ഞങ്ങള്‍ പറഞ്ഞു തരാം.
നിങ്ങള്‍ക്ക് ഇതൊരു വിലപ്പെട്ട അറിവയിരിക്കുമെന്നു വിശ്വസിക്കുന്നു.. അതുപോലെ നിങ്ങളുടെ വിലപ്പെട്ട ഷെയര്‍ നിങ്ങളിലൂടെ ഈ അറിവ് മറ്റുള്ളവരില്‍ എത്താന്‍ കാരണമായേക്കാം.
ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്ത് Get Notification ക്ലിക്ക് ചെയ്താല്‍ ഞങ്ങളുടെ എല്ലാ പോസ്റ്റും നിങ്ങളുടെ ഫേസ്ബുക്ക് notification ആയി ലഭിക്കുന്നതാണ്..