‘വാട്ട്സ് അപ്പ് ബ്രോ?’ എന്ന ചോദ്യതത്തിനു ‘വാട്ട്സ് ആപ്പിങ് ബ്രോ’ എന്നു മറുപടി വരുന്ന കാലമാണ്. ഇത്രമേല്‍ ലോക യുവതയെ സ്വാധീനിച്ച മറ്റൊരു ...
‘വാട്ട്സ് അപ്പ് ബ്രോ?’ എന്ന ചോദ്യതത്തിനു ‘വാട്ട്സ് ആപ്പിങ് ബ്രോ’ എന്നു മറുപടി വരുന്ന കാലമാണ്. ഇത്രമേല്‍ ലോക യുവതയെ സ്വാധീനിച്ച മറ്റൊരു അപ്ലിക്കേഷന്‍ ഉണ്ടാകാനിടയില്ല. ദിവസം ഒന്നു രണ്ടു മണിക്കൂറെങ്കിലും വാട്ട്സ് ആപ്പില്‍ ചെലവഴിച്ചില്ലെങ്കില്‍ എന്തോ പോലെയാണു മിക്കവര്‍ക്കും. എങ്കിലും ലോകത്തെ ഏറ്റവും വലിയ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പിന്റെ ചില പരിമിതികള്‍ പലര്‍ക്കും കല്ലുകടി ആയിട്ടുണ്ടാകും... പിക്ചര്‍ മെസ്സേജുകളും വോയിസ്, വീഡിയോ ഫയലുകളും ആവോളം കൈമാറാമെങ്കിലും, നിശ്ചിത വലിപ്പത്തില്‍ കൂടുതല്‍ ഉള്ള ഫയലുകള്‍, പിടിഎഫ്, സിപ്, ജിഫ് തുടങ്ങിയ ഫയലുകളോ മറ്റു ആപ്പുകളോ എപികെ ഫയലുകളോ വാട്ട്സ്ആപ്പിലൂടെ കൈമാറാനാവില്ല. മാത്രമല്ല, കംപ്രസ്സ് ചെയ്തു കൈമാറ്റം ചെയ്യപ്പെടുന്നതിനാല്‍ പിക്ചര്‍, ഓഡിയോ, വീഡിയോ ഗുണമേന്മ നഷ്ടപ്പെട്ട് പോകുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇതിനു പ്രതിവിധിയായി തൃശ്ശൂര്‍, ആറാട്ടുപുഴ നിവാസികളായ ഞങ്ങള്‍ നാലുപേര്‍ വാട്ട്സ്ആപ്പുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന അല്ലെങ്കില്‍ വാട്ട്സ്ആപ്പിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന വാട്ട്സ് ടൂള്‍സ് (whatstools) എന്ന അപ്ലിക്കേഷന്‍ ഉണ്ടാക്കിയിരിക്കുകയാണ്. കേവലം വിനോദത്തിനുപരിയായി പ്രൊഫഷണല്‍ ഉപയോഗത്തിനും ഉപകരിക്കപ്പെടുന്ന രീതിയിലേക്ക് ഇതിലൂടെ വാട്ട്സ്ആപ്പ് മാറിയിരിക്കുന്നു. നിലവില്‍ ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമില്‍ മാത്രം പ്രവര്‍ത്തിക്കുന്ന വാട്ട്സ് ടൂള്‍സിന്റെ പ്രവര്‍ത്തനം, വളരെ സിമ്പിള്‍ ആണെങ്കിലും പവര്‍ഫുള്ളുമാണ്...
വാട്ട്സ് ടൂള്‍സ് ഉപയോഗിച്ച് ഒരു ജിബി വരെ ഫയലുകള്‍ കൈമാറാനാകും. ഗൂഗിള്‍ ഡ്രൈവ് ഉപയോഗിച്ചാണ് ഇതില്‍ ഫയല്‍ കൈമാറുന്നത്. എച്ച് ഡി സിനിമകള്‍ ക്വാളിറ്റി ഒട്ടും നഷ്ടപ്പെടാതെ ഷെയര്‍ ചെയ്യാം. അപ്ലോഡ് ചെയ്യുമ്പോഴും ഡൌണ്‍ലോഡ് ചെയ്യുമ്പോഴും ഫയല്‍ പോസ് ചെയ്യാനും ക്യാന്‍സല്‍ ചെയ്യാനും സാധിക്കും. ഫയലുകല്‍ സ്വീകരിക്കുന്ന ആള് വാട്ട്സ് ടൂള്‍സ് ഇന്‍സ്റ്റോള്‍ ചെയ്യണം എന്നില്ല.
Whats Tools : Techno Viruthan App Review
Rating : 4.0