ഉബുണ്ടു ലിനക്സ് കെര്‍ണല്‍ ഉപയോഗിച്ചുണ്ടാക്കിയ വളരെ യൂസര്‍ ഫ്രണ്ട്ലി ആയ ഒരു OS ആണ്. കേരള വിദ്യാഭ്യാസ വകുപ്പ് 5 മുതല്‍ 10 വര...
ഉബുണ്ടു ലിനക്സ് കെര്‍ണല്‍ ഉപയോഗിച്ചുണ്ടാക്കിയ വളരെ യൂസര്‍ ഫ്രണ്ട്ലി ആയ ഒരു OS ആണ്.
കേരള വിദ്യാഭ്യാസ വകുപ്പ് 5 മുതല്‍ 10 വരെയുള്ള ക്ലാസ്സുകള്‍ക്ക് പഠനപ്രവര്‍ത്തനങ്ങള്‍ക്കായി ഉബുന്റുവിനെ ആശ്രയിച്ചത് ഇതിനെ കേരളത്തില്‍ കൂടുതല്‍ ജനപ്രീതി നേടാന്‍ കാരണമായി. ഇത്തവണ Techno വിരുതന്‍ പഠിപ്പിക്കുന്നത് ഉബുണ്ടു എങ്ങനെയാണ് ഹാക്ക് ചെയ്യേണ്ടത് എന്നാണ്.
ഉബുണ്ടു പാസ്സ്‌വേര്‍ഡ് ഹാക്ക് ചെയ്യാന്‍ അത്ര പണിയൊന്നും ഇല്ല. കൂടാതെ ഇതിനു ഒരു സോഫ്റ്റ്‌വെയര്‍ പോലും ആവശ്യം വരുന്നുമില്ല. ഏകദേശം 5 മിനുട്ടിന്റെ പണി മാത്രമേ ഉള്ളൂ.
ആദ്യം സിസ്റ്റം തുറക്കുക. വരുന്ന Grub മെനുവില്‍ താഴെ കാണിച്ചിരിക്കുന്നത് പോലെ Ubuntu (recovery mode) സെലക്ട് ചെയ്യുക.
അതിനുശേഷം തുറന്നു വരുന്നത് താഴെ കാണുന്നത് പോലുള്ള ഒരു Recovery മെനു ആയിരിക്കും അതില്‍ root സെലക്ട് ചെയ്ത് എന്റര്‍ കീ അമര്‍ത്തുക .
ഇനിയാണ് മേജര്‍ ഹാക്കിംഗ് സ്റ്റെപ്പുകള്‍ പറയാന്‍ പോകുന്നത്.
പുതിയ ഉബുണ്ടു വെര്‍ഷനുകളില്‍ ഫയല്‍ സിസ്റ്റം റീഡ് ഓണ്‍ലിയായാണ് മൌണ്ട് ചെയ്തു കാണുന്നത്. ഇതു മാറ്റി read-write പെര്‍മിഷന്‍ കിട്ടിയാലേ പാസ്സ്‌വേര്‍ഡ് മട്ടന്‍ കഴിയൂ പെര്മിസ്സഷന്‍ കിട്ടാന്‍ താഴെകാണുന്ന കമാന്‍റ് ടൈപ്പ് ചെയ്ത് എന്റര്‍ അമര്‍ത്തുക.
അതിനുശേഷം യുസര്‍ നെയിമുകള്‍ കാണാന്‍വേണ്ടി അടുത്ത കമാന്‍റ് ടൈപ്പ് ചെയ്യുക.mount -o rw,remount /
ls /home(ഈസ് എന്നല്ല സ്മാള്‍ ലെറ്റര്‍ എല്‍ എസ് എന്നാണെന്ന് ശ്രദ്ധിക്കുക )
ഇനി പാസ്സ്‌വേര്‍ഡ് മാറ്റേണ്ട യുസര്‍ നെയിം തിരഞ്ഞെടുക്കാനായി ഈ കമാന്‍റ് ടൈപ്പ് ചെയ്യുക എന്റര്‍ കീ അമര്‍ത്തുക..
passwd username(ഇവിടെ usernameഎന്നുള്ളഇടത്നിങ്ങളുടെ മാറ്റേണ്ട യുസര്‍നെയിം ആണ് നല്‍കേണ്ടത്.)
അതിനുശേഷം ഇതുപോലെ
Enter new UNIX password:
Retype new UNIX password:
പുതിയ പാസ്സ്‌വേര്‍ഡ് ടൈപ്പ് ചെയ്യാന്‍ നിര്‍ദേശിക്കുന്നത് കാണാം അവിടെ പുതിയ പാസ്സ്‌വേര്‍ഡ് നല്‍കുക . ടൈപ്പ് ചെയ്യുമ്പോള്‍ ടൈപ്പ് ചെയ്തതൊന്നും കാണുന്നില്ല എന്ന പരാധി വേണ്ട അത് അങ്ങനെ തന്നെ ആണ്.
ഇനി exit എന്ന കമാന്‍റ്ടൈപ്പ് ചെയ്ത് എന്റര്‍ കീ പ്രസ്സ് ചെയ്തതിനു ശേഷം ഉബുണ്ടു പുതിയ പാസ്സ്‌വേര്‍ഡ് ഉപയോഗിച്ച് ലോഗ് ഇന്‍ ചെയ്യുക .
Posted by Vaishakh Vinod