"Effective googling is the most important skill" ഇത് ഒരു പുതിയകാര്യമല്ല. കാലങ്ങളായി സൈബര്‍ലോകംഅംഗീകരിച്ചകാര്യമാണിത്. എന്...
"Effective googling is the most important skill" ഇത് ഒരു പുതിയകാര്യമല്ല. കാലങ്ങളായി സൈബര്‍ലോകംഅംഗീകരിച്ചകാര്യമാണിത്.
എന്നാല്‍ ഇന്നും ചിലര്‍ക്ക് ഗൂഗിള്‍ സെര്‍ചിങ്ങിന്റെ മഹത്വം അറിയില്ല.നമ്മള്‍ എല്ലാവരും ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുന്നവരാണ്. എന്നാല്‍ ഗൂഗിള്‍ സെര്‍ച്ചിംഗ് അഥവാ "ഗൂഗ്ളിംഗ്" ഒരു കഴിവാണെന്ന് ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടോ? ഇല്ലെങ്കില്‍ ഇനിമുതല്‍ തോന്നണം.
നമ്മള്‍ ഉദ്ദേശിക്കുന്ന കാര്യം ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് കൃത്യമായി കണ്ടെത്തുന്നതിലാണ് നമ്മുടെ ഗൂഗ്ളിംഗ് മിടുക്ക് ഉള്ളത്. വിദ്യാര്‍ഥികള്‍, ഡെവലപ്പര്‍സ്, സ്വന്തമായി എന്തെങ്കിലും ഇന്‍റര്‍നെറ്റില്‍ നിന്ന് പഠിക്കാന്‍ ആഗ്രഹമുള്ളവര്‍, പ്രൊജക്റ്റ് ചെയ്യുന്നവര്‍ എന്നിവര്‍ക്ക് ഗൂഗ്ളിംഗ് സ്കില്‍ ആവശ്യമാണ്. കാര്യക്ഷമമായ ഗൂഗ്ളിംഗ് നടത്താന്‍ പല കുറുക്കുവഴികളും സൂത്രങ്ങളും ഉപയോഗിക്കാറുണ്ട്. ഇത്തരത്തിലുള്ള ഗൂഗ്ളിംഗ് സ്കില്ലിനെ
Googling Engineering എന്ന് പറയാം.
എല്ലാവരും സ്വയം തന്നെയാണ് ഗൂഗ്ളിംഗ് സ്കില്‍ വളര്‍ത്തിയെടുക്കേണ്ടത്. ഇതൊന്നും അങ്ങനെ ആര്‍ക്കുംപറഞ്ഞുതരാന്‍ കഴിയില്ല. നമ്മുടെ ഗൂഗ്ലിംഗ് സ്കില്‍ കൂടുന്നതിനനുസരിച്ച് പിന്നെ നമ്മുക്ക് ആവശ്യമുള്ള കാര്യങ്ങള്‍ നിഷ്പ്രയാസംഗൂഗിളില്‍ നിന്ന് കണ്ടെത്താനാകും.
ഞാന്‍ ഒരു ഉദാഹരണം കാണിക്കാം.
എന്റെ വിന്‍ഡോസ് 7 കമ്പ്യൂട്ടറില്‍ തീം ഇന്‍സ്റ്റോള്‍ ചെയ്തപ്പോള്‍
റൈറ്റ് ക്ലിക്ക് ചെയ്താല്‍ കിട്ടുന്ന. Personalize മെനു വര്‍ക്ക് ചെയ്യാതെയായി.
Personalize മെനു തുറക്കുന്പോള്‍ ഇങ്ങനെയാണ് വരുന്നത്. തീം മാറ്റാന്‍ പറ്റാത്ത അവസ്ഥയായി.
ഞാന്‍ ഗൂഗിള്‍ സെര്‍ച്ച്‌ലൂടെയാണ് ഇതിന്റെ പരിഹാരം കണ്ടെത്തിയത്.
അതിനായി ഞാന്‍ "windows shows unspecified error when opening personalize menu" എന്നാണ് സെര്‍ച്ച് ചെയ്തത്.(ഗൂഗിള്‍ സെര്‍ച്ചില്‍ സ്പെല്ലിംഗ് ഗ്രാമര്‍ ഒന്നും ഒരു പ്രശ്നമല്ല. അതിനാല്‍ നമ്മള്‍ക്ക് ആവശ്യമുള്ളത് എങ്ങനെയായാലും ടൈപ്പ് ചെയ്ത് കൊടുത്താല്‍ മതി.)എനിക്ക് ഇങ്ങനെ റിസള്‍ട്ട് കിട്ടി
ഇത്തരം ഉത്തരങ്ങള്‍ ഇന്റര്‍നെറ്റ് ഫോറത്തിലാണ് ഉണ്ടാകാറുള്ളത്.
അതിനാല്‍ ഞാന്‍ ഫസ്റ്റ് കിട്ടിയ റിസള്‍ട്ട് തന്നെയാണെടുത്തത്.
അതില്‍ നിന്ന് ഞാന്‍ ഏറ്റവും എളുപ്പമുള്ള വഴി തിരഞ്ഞെടുത്തു.
എന്റെ കമ്പ്യൂട്ടറിലെ പ്രോബ്ലം സോള്‍വ് ചെയ്യാന്‍ എനിക്ക് സാധിച്ചു.
ഇത്തരത്തില്‍ നമ്മുക്ക് എല്ലാം ഗൂഗിളില്‍ നിന്ന് തന്നെ കിട്ടും.
ട്രയല്‍ വെര്‍ഷന്‍ സോഫ്റ്റ്‌വെയറിന് പകരം നമ്മുക്ക് ഫുള്‍ വെര്‍ഷന്‍ ഡൌണ്‍ലോഡ് ചെയ്യാനും, കമ്പ്യൂട്ടര്‍ ശരിയാക്കാനും, പഠിക്കാനും ഒക്കെ ഗൂഗിളിനെ ഉപയോഗപ്പെടുത്താം.
ഗൂഗ്ലിംഗ് സ്കില്‍ വളര്‍ത്തിയെടുക്കാന്‍ വലിയ പണിയൊന്നുമില്ല നമ്മള്‍ എന്ത് കണ്ടുപിടിക്കാനും ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് നോക്കുക.
ഗൂഗിളില്‍ ഉള്ള ഇമേജ് ഉപയോഗിച്ചുള്ള സെര്‍ച്ചിംഗ് രീതി ഗൂഗ്ലിങ്ങിനെ എളുപ്പമുള്ളതക്കാന്‍ വളെരെ അധികം സഹായിക്കുന്നുണ്ട്.
എല്ലാവര്‍ക്കും ഇവിടെ കിട്ടുന്നത് ഒരേ ഇന്റര്‍നെറ്റ് തന്നെയാണ്. പക്ഷെ എന്തുകൊണ്ട് ഒരാള്‍ക്ക് ഇന്റര്‍നെറ്റില്‍ നിന്നും കൂടുതല്‍ വിവരങ്ങളും.(ഫ്രീ സോഫ്റ്റ്‌വെയര്‍,ട്രിക്കുകള്‍, പുതിയ വാര്‍ത്തകള്‍) മറ്റൊരാള്‍ക്ക് കുറച്ച വിവരവും കിട്ടുന്നു ?
ഈ ചോദ്യത്തിനുള്ള കൃത്യമായ മറുപടിയാണ്. ഗൂഗ്ലിംഗ് സ്കില്‍
ഗൂഗ്ലിംഗ് സ്കില്‍ എങ്ങനെ ഡെവലപ്പ് ചെയ്യാമെന്ന് അറിയണമെന്നുള്ളവര്‍ അതും ഒന്ന് ഗൂഗിള്‍ ചെയ്ത് നോക്കുക.
Posted by Vaishakh Vinod