എന്താണ് ഒരു ബ്ലോഗ്? ബ്ലോഗ് എന്നാൽ ദിനസരി (ജേർണ്ണൽ) പോലെ കുറിപ്പുകളോ ചെറുലേഖനങ്ങളോ ഉൾക്കൊള്ളുന്ന, മുഖ്യമായും വ്യക്തിഗതമായ വെബ്‌പേജുകളാ...
എന്താണ് ഒരു ബ്ലോഗ്?
ബ്ലോഗ് എന്നാൽ ദിനസരി (ജേർണ്ണൽ) പോലെ കുറിപ്പുകളോ ചെറുലേഖനങ്ങളോ ഉൾക്കൊള്ളുന്ന, മുഖ്യമായും വ്യക്തിഗതമായ വെബ്‌പേജുകളാണു്. ഒരു ബ്ലോഗിലെ കുറിപ്പുകൾ വിപരീതസമയക്രമത്തിൽ (അതായത് പുതിയ കുറിപ്പുകൾ പേജിന്റെ മുകൾഭാഗത്തും, പഴയവ പേജിന്റെ താഴത്തുഭാഗത്തും വരാൻ പാകത്തിന്) ആണു സാധാരണയായി ചിട്ടപ്പെടുത്താറ്.വിവിധ വിഷയങ്ങളെക്കുറിച്ചുള്ള വാർത്തകളും അപഗ്രഥനങ്ങളും വ്യക്തിഗതമായ നിരീക്ഷണങ്ങളുമാണ് മുഖ്യമായും ബ്ലോഗുകളിൽ ഉണ്ടാകുക. ഉദാഹരണമായി ഭക്ഷണം, രാഷ്ട്രീയം, പ്രാദേശിക വാർത്തകൾ, ചടങ്ങുകൾ എന്നിവ ഒരു വ്യക്തിപരമായ ഡയറിക്കുറിപ്പുകൾ പോലെ ബ്ലോഗുകളിൽ കാണപ്പെടുന്നു. എന്നിരുന്നാലും ബ്ലോഗിന്റെ ഉള്ളടക്കം എന്തായിരിക്കണം എന്നു് വ്യവസ്ഥയൊന്നുമില്ല. സാധാരണയായി ബ്ലോഗുകളിൽ എഴുത്തുകൾ, ചിത്രങ്ങൾ, മറ്റ് ബ്ലോഗുകൾ, വെബ്സൈറ്റുകൾ ആണ് പ്രസിദ്ധീകരിക്കുക. എന്നാലും ചിത്രബ്ലോഗുകൾ, വീഡിയോബ്ലോഗുകൾ, ശബ്ദബ്ലോഗുകൾ (podcasting) എന്നിവയും ഉണ്ടു്.
ബ്ലോഗ് എന്ന പദം ‘വെബ് ലോഗ്’എന്നീ രണ്ട് പദങ്ങൾ ചുരുങ്ങി ഉണ്ടായതാണ്
ബ്ലോഗും വെബ്‌സൈറ്റും തമ്മിലുള്ള വ്യത്യാസം എന്ത്?
- ബ്ലോഗിനെ നമ്മുക്ക് ഒരു വെബ്സൈറ്റ് എന്നോ അതോ ഒരു വെബ്സൈറ്റിന്റെ ഭാഗം എന്നെ വിളിക്കാവുന്നതാണ്..
- വെബ്സൈറ്റ് എന്നാല്‍ അതില്‍ സ്ഥിരമായ ഒരു ഉള്ളടക്കമായിരിക്കും ഉണ്ടാവുക. എന്നാല്‍ ബ്ലോഗില്‍ പോസ്റ്റ് രൂപത്തില്‍ നിത്യേന എഴുത്തുകള്‍ ചേര്‍ക്കാം.
- ഒരു ബ്ലോഗിലെ പോസ്റ്റുകള്‍ വിപരീതസമയക്രമത്തിൽആണു സാധാരണയായി ചിട്ടപ്പെടുത്താറ്.
വാണിജ്യപരമായ ഉപയോഗം
മിക്ക ബ്ലോഗുകളും സ്വകാര്യസംരംഭങ്ങളാണെങ്കിലും, മുഴുസമയ ബ്ലോഗർമാരും അവരിൽ ഉണ്ട്. അവർക്ക് ബ്ലോഗിൽ നിന്ന് ലാഭം ഉണ്ടാക്കാൻ വളരെ കഷ്ടപ്പെടേണ്ടി വരുന്നു. ഏറ്റവും പ്രചാരമേറിയതും എളുപ്പമായതുമായ ഒരു വഴിയാണ് പരസ്യങ്ങൾ ബ്ലോഗിൽ ഇടുക എന്നത്. പക്ഷേ ചിലർക്ക് ഇതിൽ താല്പര്യും ഉണ്ടാകാറില്ല; വായനക്കാർക്ക് പരസ്യങ്ങളോട് നല്ലതല്ലാത്ത സമീപനമാണെന്നുള്ളതു തന്നെ കാരണം. ഏതെങ്കിലും ഉല്പന്നങ്ങളുടെ പരസ്യങ്ങൾ തങ്ങളുടെ ബ്ലോഗിൽ ഉൾപ്പെടുത്തി, പ്രസ്തുത ലിങ്കുവഴി ആ ഉല്പന്നം ആരെങ്കിലും വാങ്ങിയാൽ അതിന്റെ ലാഭവിഹിതത്തിലൊരുഭാഗം നേടുക എന്നതാണ് മറ്റൊരു പരസ്യരീതി.
കോഴ്സ് ഇവിടെ തുടങ്ങാം
കോഴ്സില്‍ എന്തെങ്കിലും കാര്യം കൂട്ടിച്ചേര്‍ക്കണം എന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ആവശ്യപ്പെടാവുന്നതാണ്.
കൂടാതെ നിങ്ങള്‍ക്കുള്ള എല്ലാ സംശയവും താഴെ ഉള്ള കമന്റ് ബോക്സ് വഴി ചോദിക്കാവുന്നതാണ്.
കൂടാതെ നിങ്ങള്‍ക്കുള്ള എല്ലാ സംശയവും താഴെ ഉള്ള കമന്റ് ബോക്സ് വഴി ചോദിക്കാവുന്നതാണ്.
കോഴ്സില്‍ എപ്പോള്‍ വേണമെങ്കിലും പുതിയ പോസ്റ്റുകള്‍ കൂട്ടിച്ചേര്‍ക്കാവുന്നതാണ്. നിങ്ങളുടെ ഭാഗത്ത് നിന്നും ഉള്ള പോസ്റ്റുകള്‍ Contact Form വഴി അയക്കാവുന്നതാണ്.