Whatsapp എന്ന മെസ്സഞ്ചെര്‍ അപ്ലിക്കേഷന്‍ ഇന്ന് ഭൂരിപക്ഷം ആള്‍ക്കാരുടയും കയ്യില്‍ ഉണ്ട്. എന്നാല്‍ പലര്‍ക്കും വാട്ട്‌സ്ആപ്പ് മെസ്സേജ്...
Whatsapp എന്ന മെസ്സഞ്ചെര്‍ അപ്ലിക്കേഷന്‍ ഇന്ന് ഭൂരിപക്ഷം ആള്‍ക്കാരുടയും കയ്യില്‍ ഉണ്ട്. എന്നാല്‍ പലര്‍ക്കും വാട്ട്‌സ്ആപ്പ് മെസ്സേജ് അയക്കാനും സ്വീകരിക്കാനും മാത്രമേ അറിയൂ. Whatsapp മികച്ച രീതിയില്‍ ഉപയോഗിക്കണമെങ്കില്‍ അല്പം കൂടി അറിയേണ്ടതുണ്ട്. ആ അറിവാണ് Techno viruthan പോസ്റ്റിലൂടെ നിങ്ങള്‍ക്ക് നല്‍കുന്നത്.
2009-ല്‍ Jan Koum, Brian Action കൂടി ചേര്‍ന്നാണ് whatsapp ഡെവലപ്പ് ചെയ്തത്. പിന്നീട് WhatsApp നെ ഫേസ്ബുക്ക് എന്ന ഭീമന്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റ് വിലക്ക് വാങ്ങുകയായിരുന്നു.
2009-ല്‍ Jan Koum, Brian Action കൂടി ചേര്‍ന്നാണ് whatsapp ഡെവലപ്പ് ചെയ്തത്. പിന്നീട് WhatsApp നെ ഫേസ്ബുക്ക് എന്ന ഭീമന്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റ് വിലക്ക് വാങ്ങുകയായിരുന്നു.
ചിത്രം,വീഡിയോ,മ്യൂസിക് ഫയലുകള്‍ എളുപ്പത്തില്‍ ഷെയര്‍ ചെയ്യാന്‍ പറ്റുന്ന സോഷ്യല്‍ നെറ്റ്വര്‍ക്ക് ആപ്പ് ആണ് Whatsapp.സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്ന ഒട്ടുമിക്ക ആള്‍ക്കാരും Whatsapp ഉപയോഗിക്കുന്നുണ്ട്.
മികച്ചരീതിയില്‍ എങ്ങനെ whatsapp ഉപയോഗിക്കാനുള്ള ടിപ്പ്സ്താഴെ എന്ന് നല്‍കിയിരിക്കുന്നു.
- Whatsapp ആപ്പിലൂടെ നിങ്ങള്‍ക്കു വരുന്ന ഇമേജ്കുളും, വീഡിയോകളും,മ്യൂസിക് ഫയല്‍സുകളം ഫോട്ടോ ആല്‍ബത്തില്‍ ഓടോമാറ്റിക്ആയാണ് സേവ് ചെയ്യുന്നത്. ഇത് മാറ്റാനായി Whatsapp -ല്‍ 'Settings > Chat Settings > Save Incoming Media ' എന്ന option-ല്‍ പോയി ഈ option ഓഫ് ചെയ്യുക
- വാട്ട്‌സ്ആപിലെ ഇന്‍കമിങ്ങ് മെസേജുകളുടെ പ്രിവ്യൂ നിങ്ങള്‍ക്ക് പുഷ് നോട്ടിഫിക്കേഷനുകള്‍ ആയി കാണാവുന്നതാണ്.ഇത് മറയ്ക്കണമെങ്കിൽ Settings > Notifications > Show Preview എന്നതില്‍ പോയി ഈ ഓപ്ഷന്‍ ഓഫ് ചെയ്താൽ മതി.
- വാട്ട്‌സ്ആപില്‍ നിങ്ങള്‍ക്ക് നിങ്ങള്‍ ഉളള സ്ഥലം കോണ്‍ടാക്റ്റുകളുമായി പങ്കിടാൻ ചാറ്റിലെ ടെക്‌സ്റ്റ് ബോക്‌സിലെ ഇടത് വശത്തുളള Arrow ഐക്കണില്‍ ടാപ് ചെയ്യുക. പിന്നീട് ‘Share Location’ എന്നത് തിരഞ്ഞെടുത്ത് നിര്‍ദേശങ്ങള്‍ പിന്തുടരുക.
- നിങ്ങളുടെ ചാറ്റുകളുടെ ഓട്ടോമാറ്റിക്ക് ബാക്ക്അപ്പ് സജ്ജമാക്കുന്നതിനായി Settings > Chat Settings > Chat Backup എന്നതില്‍ പോയി Auto Backup എന്നത് തിരഞ്ഞെടുത്താൽ മതി.
- നിങ്ങള്‍ എപ്പോഴാണ് വാട്ട്‌സ്ആപില്‍ അവസാനമായി ഉണ്ടായിരുന്നതെന്ന് മറയ്ക്കണമെങ്കിൽ Settings > Account > Privacy > Last Seen എന്നതില്‍ പോയി ഈ ഓപ്ഷന്‍ ഓഫ് ചെയ്യുക.