" ഹോ ഈ കമ്പ്യൂട്ടറില്‍ ഒരു ഫോള്‍ഡര്‍ തുറക്കാന്‍ തന്നെ അരമണിക്കൂര്‍ വേണം "നിങ്ങള്‍ക്ക് എപ്പോഴെങ്കിലും ഇങ്ങനെ പറയേണ്ടി വന്നിട...
" ഹോ ഈ കമ്പ്യൂട്ടറില്‍ ഒരു ഫോള്‍ഡര്‍ തുറക്കാന്‍ തന്നെ അരമണിക്കൂര്‍ വേണം "നിങ്ങള്‍ക്ക് എപ്പോഴെങ്കിലും ഇങ്ങനെ പറയേണ്ടി വന്നിട്ടുണ്ടോ? പുതിയ കമ്പ്യൂട്ടര്‍ വാങ്ങി രണ്ടു മാസം ഉപയോഗിച്ചതിനു ശേഷം കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തന വേഗത കുറഞ്ഞതായി പലര്‍ക്കും അനുഭവപ്പെട്ടിട്ടുണ്ടാകും. ഇതിന് പ്രധാന കാരണം നിങ്ങളുടെ കമ്പ്യൂട്ടറില്‍ അനാവശ്യമായി കിടക്കുന്ന ജങ്ക് ഫയല്‍സ്, സോഫ്റ്റ്‌വെയറുകള്‍ തുടങ്ങിയവയാണ്. ഇവയൊക്കെ ഒഴിവാക്കിയാല്‍ കമ്പ്യൂട്ടറിന്റെ വേഗത അഞ്ചിരട്ടി വര്ധിപ്പിക്കാവുന്നതാണ്. അതിനുള്ള വഴികളും മറ്റ് വേഗത വര്‍ധിപ്പിക്കാനുള്ള ട്രിക്കുകളുമാണ് ടെക്നോ വിരുതന്‍ നിങ്ങളെ പരിചയപ്പെടുത്തുന്നത്.
1] Temporary ഫയല്‍സ് നീക്കംചെയ്യുക
ഇതിനായി ആദ്യം Start > All Programs > Accessories > Run എന്ന ക്രമത്തില്‍ റണ്‍ തുറക്കുക.(ഷോര്‍ട്ട്കട്ടായി Win key+ R അമര്‍ത്തിയാല്‍ മതി) അതില്‍ %temp% എന്ന് ടൈപ്പ് ചെയ്ത് Ok ബട്ടണ്‍ പ്രസ്സ് ചെയ്യുക.
വരുന്ന വിന്‍ഡോയില്‍ കാണുന്ന എല്ലാ ഫയലുകളും Shift പ്രസ്സ് ചെയ്ത് പിടിച്ച്ഡിലീറ്റ് ചെയ്യുക.
അടുത്തതായി ഇതുപോലെ തന്നെ prefetch ഫയല്‍സ് ഡിലീറ്റ് ചെയ്യേണ്ടതുണ്ട്.
അതിനായി run ല്‍ prefetch എന്ന് ടൈപ്പ് ചെയ്ത് OK ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
നേരത്തെ ചെയ്തതുപോലെ തന്നെ prefetch വിന്‍ഡോയില്‍ കാണുന്ന ഫയല്‍സ് എല്ലാം ഡിലീറ്റ് ചെയ്യുക.
2] Clean Master Software ഉപയോഗിച്ചുള്ള ക്ലീനിംഗ്.
Clean Master Software ഒരു നല്ല കമ്പ്യൂട്ടര്‍ ക്ലീനിംഗ് Optimizer സോഫ്റ്റ്‌വെയറാണ്. ഇതുപയോഗിച്ച് വളരെ എളുപ്പത്തില്‍ സിസ്റ്റം ക്ലീന്‍ ചെയ്യാന്‍ കഴിയും. താഴയുള്ള ലിങ്കില്‍ നിന്ന്
Clean Master Software ഫ്രീയായി ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇന്‍സ്റ്റോള്‍ ചെയ്ത് ഓപ്പണ്‍ ചെയ്യുമ്പോള്‍ തന്നെ സ്കാന്നിംഗ് തുടങ്ങും അതിന് ശേഷം നിങ്ങള്‍ ക്ലീന്‍ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത് അനാവശ്യ ഫയലുകള്‍ ക്ലീന്‍ ചെയ്യാവുന്നതാണ്.
3] Disk Cleanup സോഫ്റ്റ്‌വെയര്‍
ഡിസ്ക് ക്ലീന്‍ അപ്പ് വിന്‍ഡോസ് OSനോടൊപ്പമുള്ള ഒരുഡിസ്ക് ക്ലീനിംഗ് സോഫ്റ്റ്‌വെയര്‍ ആണ്. ഇതുപയോഗിച്ച് നിങ്ങള്‍ക്ക് ഏത് ഡിസ്ക്കാണ് ക്ലീന്‍ ചെയ്യേണ്ടതെന്നു സെലക്ട് ചെയ്ത് ക്ലീന്‍ ചെയ്യാം
കൂടുതല്‍ അറിയാനായി ചുവടെയുള്ള വീഡിയോ കാണുക.
4]ഗ്രാഫിക്സ് കുറഞ്ഞ തീമിലേക്ക് മാറുക
വിന്‍ഡോസ് OSല്‍ ഉള്ള നല്ല ഗ്രാഫിക്സ് ഉള്ള തീമുകള്‍ വളരെയധികം RAM ഉപയോഗിക്കുന്നുണ്ട്. അത് മാറ്റി വിന്‍ഡോസ് ക്ലാസ്സിക് തീമിലേക്ക് മാറിയാല്‍ വളരെയധികം RAM ഉപയോഗം കുറക്കാന്‍ കഴിയും.
5] Start up പ്രോസസ്സുകളുടെ എണ്ണം കുറയ്ക്കുക.
നിങ്ങള്‍ക്ക് അനാവശ്യമായി തോന്നുന്ന സോഫ്റ്റ്‌വെയറുകളുടെ Start up പ്രോസസ്സുകളുടെ എണ്ണം കുറച്ചാല്‍ സിസ്റ്റം ഫാസ്റ്റ് ആകും.
(ഒരിക്കലും ആന്റിവൈറസ് സോഫ്റ്റ്‌വെയറുകളുടെ Start up പ്രോസസ്സ് നിര്‍ത്തലാക്കരുത്)അതിനായി Start > All Programs > Accessories > Run എന്ന ക്രമത്തില്‍ റണ്‍ തുറക്കുക അതില്‍ msconfig എന്ന് ടൈപ്പ് ചെയ്ത് Ok ബട്ടണ്‍ പ്രസ്സ് ചെയ്യുക.
അപ്പോള്‍ താഴെ കാണുന്നത് പോലെ ഒരു വിന്‍ഡോ വരും.
അതില്‍ Startup ക്ലിക്ക് ചെയ്യുക അവിടെ കാണുന്നതില്‍ അനാവശ്യമായ സോഫ്റ്റ്‌വെയറുകളുടെ പേരിനുനേരെയുള്ള ✓ടിക്ക് മാര്‍ക്ക് ഒഴിവാക്കുക.
ഇതൊക്കെ ചെയ്ത് കമ്പ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്ത് നോക്കൂ നിങ്ങളുടെ കമ്പ്യൂട്ടറിന്റെ സ്പീഡില്‍ നല്ല ഉയര്‍ച്ച കാണാം.
ഈ പോസ്റ്റ് ഇഷ്ടപെട്ടെങ്കില്‍ ഒന്ന് share ചെയൂ.. നിങ്ങളുടെ കൂട്ടുകാര്‍ക്കും ഇത് ഉപകാരപ്പെട്ടേക്കാം
ഞങ്ങളുടെ ഫേസ്ബുക്ക് പേജും ഒന്ന് ലൈക് ചെയ്യുക
https://www.facebook.com/techno.viruthan നിങ്ങള്‍ക്ക് ഞങ്ങള്‍ എഴുതുന്ന എല്ലാ പോസ്റ്റും ഇതുവഴി നിങ്ങള്‍ക്ക് എളുപ്പത്തില്‍ ലഭിക്കും.
Posted by Vaishakh Vinod