മൊബൈലില്‍ ഇന്‍ര്‍നെറ്റ് ഉപയോഗിക്കുന്നതിന് നാം ഏവരും പണം നല്‍കുന്നുണ്ട്. ഇതിനായി 2ജി, 3ജി പാക്കേജുകള്‍ പ്രത്യേകം റീചാര്‍ജ്ജ് ചെയ...
മൊബൈലില്‍ ഇന്‍ര്‍നെറ്റ് ഉപയോഗിക്കുന്നതിന് നാം ഏവരും പണം നല്‍കുന്നുണ്ട്. ഇതിനായി 2ജി, 3ജി പാക്കേജുകള്‍ പ്രത്യേകം റീചാര്‍ജ്ജ് ചെയ്താണ് നാം ഇന്‍ര്‍നെറ്റ് ചെയ്യുന്നത്. എന്നാല്‍ സാധാരണ ഉപയോഗത്തിന് പുറമെ വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നതിനും സ്‌കൈപ്പ് ഉപയോഗിക്കുന്നതിനും യൂട്യൂബില്‍ വീഡിയോ കാണുന്നതിനും അധിക പണം നല്‍കുന്ന സാഹചര്യം ഒന്നാലോചിച്ചു നോക്കൂ. ഇത്തരമൊരു സാഹചര്യം വിദൂരത്തല്ല എന്നതാണ് ടെലികോം കമ്പനികളുടെ സമീപകാല നീക്കങ്ങള്‍ തെളിയിക്കുന്നത്. എയര്‍ടെല്‍ റിലയന്‍സ് പോലുള്ള കമ്പനികള്‍ ഇത്തരം പ്രത്യേക നിരക്കുകള്‍ ഏര്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഇത്തരം തീവെട്ടിക്കൊള്ളക്കെതിരെ ഇന്റര്‍നെറ്റ് ഉപയോഗ്താക്കള്‍ ഒത്തു ചേര്‍ന്ന് പ്രതിഷേധം രേഖപ്പെടുത്തുകയാണ്. ഇതിന്റെ ഭാഗമായി ആരംഭിച്ച ‘ഇന്ത്യാ വാന്‍ഡ്‌സ് നെറ്റ് ന്യൂട്രാലിറ്റി’ ഫെയ്‌സ്ബുക്കിലെ ട്രെന്‍ഡിംഗ് ഹാഷ്ടാഗാണ്. ഇന്ത്യയുടെ ഇന്റര്‍നെറ്റ് ഉപയോഗത്തിന് മൂക്കുകയര്‍ ഇടാനുള്ള ട്രായിയുടെയും സ്വകാര്യ ടെലികോം കമ്പനികളുടെയും നീക്കത്തെ ചെറുക്കാനുള്ള ജനകീയ ഇടപെടലാണ് ഈ ഹാഷ്ടാഗ്.
എന്താണ് ഇന്റര്‍നെറ്റ് ന്യൂട്രാലിറ്റി ?
- ഇന്റര്‍നെറ്റിലുള്ള എല്ലാ വിവരങ്ങളെയും ഇന്‍ര്‍നെറ്റ് സര്‍വീസ് പ്രൊവൈഡേഴ്‌സ് അല്ലെങ്കില്‍ സേവന ദാതാക്കള്‍ ഒരു പോലെ കാണണമെന്നുള്ള ആവശ്യമാണ്. ഉപയോക്താവ്, കണ്ടന്റ് വെബ്‌സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവയുടെ പേരില്‍ ഇന്റര്‍നെറ്റ് വിഭജനം ഏര്‍പ്പെടുത്തുകയോ ചാര്‍ജ് ഈടാക്കുകയോ ചെയ്യാന്‍ പാടില്ല. എയര്‍ടെല്‍, റിലയന്‍സ്, ടാറ്റാ ഡൊക്കോമോ, ഐഡിയ തുടങ്ങിയവരാണ് ഇന്ത്യയിലെ ചില ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍
- യുഎസില്‍ ഒരിക്കല്‍ നടപ്പാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട തന്ത്രമാണ് കോര്‍പ്പറേറ്റ് കമ്പനികളെ സഹായിക്കുന്നതിനായി ഇന്ത്യയിലേക്ക് കൊണ്ടു വരുന്നത്. യുഎസില്‍ ഉയര്‍ന്ന ബഹുജന പ്രക്ഷോഭത്തിനൊടുവില്‍ നെറ്റ് ന്യൂട്രാലിറ്റി ലംഘിക്കുന്നത് നിയമവിരുദ്ധമാക്കി.
എന്തുകൊണ്ടാണ് നെറ്റ് ന്യൂട്രാലിറ്റിക്കെതിരെ ഇന്ത്യയില്‍ ഇപ്പോള്‍ പ്രതിഷേധം ഉയരുന്നത് ?
- ഇന്‍ര്‍നെറ്റ് ഉപയോഗത്തിന് നിയന്ത്രണങ്ങള്‍ കൊണ്ടു വരാന്‍ ട്രായി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.
- ഇതു നടപ്പാക്കുകയാണെങ്കില്‍ നിങ്ങളുടെ സേവന ദാതാക്കള്‍ക്ക് തീരുമാനിക്കാം നിങ്ങള്‍ ഏത് വെബ്‌സൈറ്റ് സന്ദര്‍ശിക്കണം ഏതു സന്ദര്‍ശിക്കേണ്ട എന്ന്. ഓരോ വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നതിനും ഓരോ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതിനും ഇത്ര രൂപ എന്ന് സേവന ദാതാക്കള്‍ കുറിയിടും. അതനുസരിച്ച് പണമടച്ചാല്‍ മാത്രമെ നമുക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കു.
- നിങ്ങള്‍ക്കൊരു വെബ്‌സൈറ്റ് ഉണ്ടെങ്കിലോ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉണ്ടെങ്കിലോ ഓരോ സേവന ദാതാക്കള്‍ക്കും അവര്‍ പറയുന്ന പണം നിങ്ങള്‍ അടയ്‌ക്കേണ്ടി വരും. എന്നാല്‍ മാത്രമെ അവരുടെ നെറ്റുവര്‍ക്കില്‍ നിങ്ങളുടെ വെബ്‌സൈറ്റ് ലഭ്യമാക്കുകയുള്ളു. ചില സ്വകാര്യ ഡിടിഎച്ച് കമ്പനികള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ടെലിവിഷന്‍ ചാനലുകള്‍ പണമടച്ചാല്‍ മാത്രമെ അവരുടെ ഡിടിഎച്ചില്‍ ആ ചാനല്‍ കാണിക്കു. അതു തന്നെയാണ് ഇന്റര്‍നെറ്റിലും കൊണ്ടു വരാന്‍ ട്രായി ഉദ്ദേശ്യിക്കുന്നത്.
നിങ്ങള്‍ക്ക് എങ്ങനെ ഇതിനെ തടയാം ?
ഇക്കാര്യത്തില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പായി ട്രായി ജനങ്ങളില്‍നിന്ന് ചില അഭിപ്രായങ്ങള്‍ ആരാഞ്ഞിട്ടുണ്ട്. ട്രായി കണ്‍സല്‍ട്ടേഷന്‍ വെബ്‌സൈറ്റിലെ 113 മുതല്‍ 116 വരെയുള്ള പേജുകളില്‍ നിങ്ങള്‍ക്ക് ഈ പേജ് കാണാം (ലിങ്ക് ഇവിടെ). ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം advqos@trai.gov.in എന്ന ഇമെയില്‍ വിലാസത്തിലേക്ക് ഏപ്രില്‍ 24ന് മുന്‍പ് അയച്ചു കൊടുക്കണം.
നിങ്ങള്‍ക്ക് അയക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ഉത്തരത്തിന്റെ രീതി ഈ ലിങ്കിലുണ്ട്. കോപ്പി പെയ്സ്റ്റ് ചെയ്യാന്‍ ശ്രമിക്കാതെ മാറ്റി എഴുതാന്‍ ശ്രമിക്കണം ഇല്ലെങ്കില്‍ അത് സ്പാമായി പോകാന്‍ സാധ്യതയുണ്ട്.
ഇന്റര്‍നെറ്റ് ന്യൂട്രാലിറ്റിക്കായി തയാറാക്കിയിരിക്കുന്ന ഈ പെറ്റീഷന്‍ ഒപ്പിടുക
#IndiaWantsNetNeutrality എന്ന ഹാഷ്ടാഗോടെ ഈ ലിങ്ക് നിങ്ങളുടെ ട്വിറ്ററിലോ ഫെയ്‌സ്ബുക്കിലോ ഷെയര്‍ ചെയ്യുക. ഇപ്പോള്‍ തന്നെ ഈ ഹാഷ്ടാഗ് ട്രെന്‍ഡിംഗ് ടോപ്പിക്കുകളിലുണ്ട്. ഇതിനെ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ ഞങ്ങള്‍ക്കൊപ്പം നിങ്ങളും അണിചേരുക.
www.keralahackerswing.com
കടപ്പാട് സൗത്ത്‌ലൈവ്