C++ Programming ഇഷ്ടപ്പെടുന്നവർക്ക് വളരെ ഉപകാരപ്രദമായ ഒരു കാര്യമാണിത്. അതുപോലെ തന്നെ Compile ചെയ്യാൻ കമ്പ്യൂട്ടർ ഇല്ലാതെ വിഷമിക്കുന്...
C++ Programming ഇഷ്ടപ്പെടുന്നവർക്ക് വളരെ ഉപകാരപ്രദമായ ഒരു കാര്യമാണിത്.
അതുപോലെ തന്നെ Compile ചെയ്യാൻ കമ്പ്യൂട്ടർ ഇല്ലാതെ വിഷമിക്കുന്നവര്ക്കും ഇത് ഒരു ആശ്വാസമാണ്.
- ആദ്യം Turbo C++ എവിടെ നിന്ന് ഡൌണ്‍ലോഡ് ചെയ്യുക.
- ഡൌണ്‍ലോഡ് ചെയ്താൽ ലഭിക്കുന്നത് ഒരു Compressed File ആണ്. ഇതു Extract ചെയ്യാൻ അപ്പ് സ്റ്റോറിൽ നിന്ന് ഏതെങ്കിലും ഒരു Compression Toolkit ഉപയോഗിക്കാം. ഉദാഹരണത്തിന് "Easy Unrar"
- Extract ചെയ്തതിനു ശേഷം TC എന്ന ഒരു folder , AnDosBox എന്ന ഒരു apk ഫയൽ എന്നിവ കിട്ടും.
- അതിലെ .apk ഇൻസ്റ്റോൾ ചെയ്യുക , പിന്നെ TC എന്നാ ഫോൾഡർ നേരിട്ട് Memory Card ലേക്ക് കോപ്പി പേസ്റ്റ് ചെയ്യുക.
(ഒരു സബ് ഫോൾഡർ ലേക്ക് ഇത് കോപ്പി ചെയ്താൽ ഇതു പ്രവർത്തിക്കുന്നതല്ല.)
- ഇനി അപ്പ് ഓപ്പണ്‍ ചെയ്യുക. സാധാരണ വിണ്ടോവ്സിൽ ഉപയോഗിക്കുന്ന കമ്പ്യൂട്ടറിൽ പോലെ തന്നെയാണ് ഈ Compiler ഉപയോഗിക്കേണ്ടത്.
- പ്രോഗ്രാം എഴുതാനായി താഴെ കാണിക്കുന്ന വിധത്തിലുള്ള വിന്ഡോ യിൽ
ഈ കമാൻഡ് ടൈപ്പ് ചെയ്യുക. ഓരോ ലൈനും ടൈപ്പ് ചെയ്തതിനു ശേഷം Enter കീ ഉപയോഗിക്കാൻ മറക്കരുത്. Option Key പ്രസ് ചെയ്താൽ keyboard ലഭിക്കുന്നതാണ്.cd tccd bintc
Posted by Vaishakh Vinod