നാം നിത്യേന നേരിടുന്ന ചില കമ്പ്യൂട്ടർ തകരാറുകൾ നമ്മുക്ക് തന്നെ എളുപ്പം പരിഹരിക്കാവുന്നതാണ്. അതിനു വേണ്ടി വെറുതെ കമ്പ്യൂട്ടർ റ...
അത്തരത്തിലുള്ള ചില കമ്പ്യൂട്ടർ തകരാറുകളും അത് ശരിയാക്കാനുള്ള മാർഗ്ഗവുമാണ് ഈ പോസ്റ്റിൽ നല്കുന്നത്.
പിന്നെ ഒരു കാര്യം, എല്ലാം നിങ്ങളുടെ സ്വന്തം റിസ്കിൽ ചെയ്യുക.
നിങ്ങളുടെ അശ്രദ്ധകൊണ്ട് ഉണ്ടാകുന്ന യാതൊരു നഷ്ടങ്ങൾക്കും ഈ ബ്ലോഗും ബ്ലോഗ് എഴുത്തുകാരും ഉത്തരവാദികൾ ആവുന്നതല്ല.
കമ്പ്യൂട്ടർ ഓഫ് ആണെന്ന് ഉറപ്പാക്കിയതിനു ശേഷം മാത്രം റിപ്പയർ ചെയ്യുക.
RAM തകരാറുകൾ
1. സിസ്റ്റം ബൂട്ട് ചെയ്യുമ്പോൾ തുടര്ച്ചയായി ബീപ് ശബ്ദം പുറപ്പെടുന്നു.2.കമ്പ്യൂട്ടർ പ്രവര്ത്തിച്ചുകൊണ്ടിരിക്കുമ്പോൾ Blue സ്ക്രീൻ കാണിക്കുന്നു.
3.മെമ്മറി അഡ്രെസ്സ് ഫെയിൽ മെസ്സേജ് കാണിക്കുന്നു.
4. Di sorted Graphics കാണിക്കുന്നു.
ഇത്തരത്തിലുള്ള തകരാറുകളാണ് സാധാരണയായി RAM തകരാറുകളിൽ പെടുന്നത്. ഇവയിൽ പലതിനും കാരണം Dust തന്നെയാണ്.
dust നീക്കം ചെയ്യാനായി ആദ്യം RAM സ്ലോട്ടിൽ നിന്ന് ഇളക്കി മാറ്റുക
അതിനു ശേഷം RAM കൃത്യമായി ഘടിപ്പിക്കുക.
കമ്പ്യൂട്ടർ ഓണാക്കി പ്രശ്നം സോൾവ് യോ എന്ന് നോക്കുക. എന്നിട്ട് ശരിയായില്ലെങ്കിൽ മറ്റൊരു RAM ഘടിപ്പിച്ച് പ്രവർത്തിക്കുന്നുണ്ടോ എന്ന് നോക്കുക.
പ്രവർത്തിക്കുന്നുണ്ടെങ്കിൽ ആദ്യം നോക്കിയ RAM പ്രവർത്തനരഹിതമാണ്.
എന്നിട്ടും ശരിയായില്ലെങ്കിൽ ചിലപ്പോൾ മദർ ബോർഡ് തകരാറാകാനാണ് സാധ്യത.
വേറെ വഴിയില്ലെങ്കിൽ അപ്പോൾ ഒരു റിപ്പയരിനെ അറിയിക്കുന്നതാണ് നല്ലത്.
CMOS തകരാറുകൾ
1.CMOS checksum error- Defaults loaded2.Real time clock failure
സീമോസ് സെറ്റിംഗ്സിൽ മാറ്റംവന്നിരിക്കുന്നു. ബാറ്ററി തകരാറുമൂലം സിസ്റ്റത്തിന് ഈ മാറ്റം രീതിയിലേക്ക് വരുത്താൻ കഴിയുന്നില്ല. കൂടാതെ മദർ ബോർഡിന്റെ തകരാറ്മൂലവും ഇത് സംഭവിക്കാം. സീമോസ് ബാറ്ററി മാറ്റി ഈ പ്രശ്നം പരിഹരിക്കാം.
CMOS ബാറ്ററി വാങ്ങുമ്പോൾ അതിന്റെ മുകളിൽ എഴിതിയിരിക്കുന്ന കോഡ്
CR2032 എന്ന് തന്നെ അല്ലെ എന്ന് നോക്കേണ്ടാതാണ്.
ഹാർഡ് ഡിസ്ക് തകരാറുകൾ
കമ്പ്യൂട്ടർ തുറന്നു വരുന്ന സമയത്ത് താഴെ പറയുന്ന തരത്തിലുള്ള സന്ദേശങ്ങൾ കാണപ്പെടുന്നു.
ഹാർഡ് ഡിസ്ക് തകരാറാണ് ഇതിനു ഒരു കാരണം. സി. ഡി ഡ്രൈവ്,ഹാർഡ് ഡിസ്ക് ഇവ ശരിയായരീതിയിൽ ഘടിപ്പിക്കാത്തതും ഇതിനു കാരണമാവാം. മദർബോർഡുമായി ഹാർഡ് ഡിസ്ക് , സി ഡി ഡ്രൈവ് എന്നിവ ശരിയായി ഘടിപ്പിക്കുകയും കേബിൾ ശരിയായി പ്രവർത്തിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക. ശരിയായില്ലെങ്കിൽ തകരാറിലായ ഹാർഡ് ഡിസ്ക് മാറ്റേണ്ടി വരും.Hard disk drive failureNo fixed disk presentHDD Controller FailureFixed disk failure
CD/DVD Drive തകരാറുകൾ
CD/DVD ഡ്രൈവുകൾ ശരിയായി പ്രവർത്തിക്കാതിരിക്കുന്നതിന് ഒരു പ്രധാന കാരണം അവയുടെ കേബിളുകൾ ശരിയായി പ്രവർത്തിക്കാത്തതാണ്. കേബിളുകളുടെ പ്രവർത്തനം താഴെപ്പറയുന്നവിധത്തിൽ പരിശോധിക്കാം.
1. CD/DVD ഡ്രൈവ് തുറക്കുനതിനും അടയ്ക്കുന്നത്ത്തിനും കഴിയുന്നുവെങ്കിൽ ഡ്രൈവിൻറെ പവർ കേബിൾ ശരിയായി പ്രവത്തിക്കുന്നുവെന്ന് മനസിലാക്കാം.
2. ലൈറ്റ് ബ്ലിങ്ക് ചെയ്യുകയും എന്നാൽ CD/DVD റീഡ് ചെയ്യാതിരിക്കുകയുമാണെങ്കിൽ ടാറ്റ കേബിൾ ശരിയായി പ്രവര്തിക്കുന്നില്ലെണ്ണ്‍ മനസിലാക്കാം.
കേബിളുമായി ബന്ധപ്പെട്ട ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സിസ്റ്റം ക്യാബിനറ്റ് തുറന്ന് പവർ കേബിളും ഡാറ്റ കേബിളും ഡ്രൈവിൽ നിന്നും മദർ ബോർഡിൽ നിന്നും ഡിസ്കണക്ട് ചെയ്തശേഷം ഡസ്റ്റ് കളഞ്ഞ് റീകണക്ട് ചെയ്യുക.
കേബിളുമായി ബന്ധപ്പെട്ട ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സിസ്റ്റം ക്യാബിനറ്റ് തുറന്ന് പവർ കേബിളും ഡാറ്റ കേബിളും ഡ്രൈവിൽ നിന്നും മദർ ബോർഡിൽ നിന്നും ഡിസ്കണക്ട് ചെയ്തശേഷം ഡസ്റ്റ് കളഞ്ഞ് റീകണക്ട് ചെയ്യുക.
സാധാരണ കാണുന്ന തകരാറുകൾ
1.സിസ്റ്റം,മോണിറ്റർ എന്നിവ ഓണ്‍ ആവുന്നില്ല.
2.മോണിറ്റർ ഓണ്‍ ആകുന്നു എന്നാൽ ഡിസ്പ്ലേ വരുന്നില്ല.
3.സിസ്റ്റം ഓണ്‍ ആകുന്നു എന്നാൽ ഡിസ്പ്ലേ വരുന്നില്ല.
ഇത്തരത്തിലുള്ള ചില പ്രശ്നങ്ങൾ നാം പലപ്പോഴും കാണുന്നതാണ്.
ഇത്തരത്തിലുള്ള പല തകരാറുകളും അവയുടെ കേബിൾ ശരിയായി പ്രവർത്തിക്കാത്താതു കൊണ്ട് ആണ്.
ഇവ പരിഹരിക്കാനും പെട്ടന്ന് തന്നെ കഴിയും.
സിസ്റ്റം,മോണിറ്റർ എന്നിവയിലേക്കുള്ള പവർ കേബിളുകൾ പരിശോധിക്കുക.സിസ്റ്റത്തിന്റെയും മോനിറ്ററിന്റെയും കേബിളുകൾപരസ്പരം മാറ്റി പ്രവര്ത്തിപ്പിച് ഇതു കേബിളിനാണ് തകരാർ എന്ന് കണ്ടെത്താം.
സിസ്റ്റം,മോണിറ്റർ എന്നിവയുടെ പവർ സ്വിച്ച് കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക.
* എന്നിട്ടും ശരിയാകുന്നില്ലെങ്കിൽ SMPS പ്രവര്തിക്കുന്നുണ്ടോ എന്ന് കൂടി നോക്കേണ്ടാതാണ്.
SMPS ന്റെ ഫാൻ കറങ്ങുന്നുണ്ടോ എന്ന് പരിശോധിക്കുക.
കറങ്ങുന്നില്ല എങ്കിൽ ഒരു ചെറിയ വയർ ഉപയോഗിച്ച് SMPS ൻറെ പച്ച കറുപ്പ് എന്നീ നിറങ്ങളിലുള്ള പിന്നുകളെ Short ചെയ്ത് ഫാൻ കറങ്ങുന്നുണ്ടോ എന്ന് പരിശോധിക്കുക.
ഫാൻ കറങ്ങുന്നു എങ്കിൽ SMPS പ്രവർതനക്ഷമം ആണെന്ന് അനുമാനിക്കാം.(SMPS പിന്നുകളിലെ voltage നിശ്ചിത അളവിൽ ആണോ എന്ന് കൂടി പരിശോധിച്ചാൽ മാത്രമേ SMPS പ്രവർത്തനക്ഷമം ആണെന്ന് കൃത്യമായി പറയാൻ കഴിയൂ )
* മോനിറ്ററിലേക്കുള്ള VGA കേബിൾ കണക്ഷൻ പരിശോധിക്കുക.
കറങ്ങുന്നില്ല എങ്കിൽ ഒരു ചെറിയ വയർ ഉപയോഗിച്ച് SMPS ൻറെ പച്ച കറുപ്പ് എന്നീ നിറങ്ങളിലുള്ള പിന്നുകളെ Short ചെയ്ത് ഫാൻ കറങ്ങുന്നുണ്ടോ എന്ന് പരിശോധിക്കുക.
ഫാൻ കറങ്ങുന്നു എങ്കിൽ SMPS പ്രവർതനക്ഷമം ആണെന്ന് അനുമാനിക്കാം.(SMPS പിന്നുകളിലെ voltage നിശ്ചിത അളവിൽ ആണോ എന്ന് കൂടി പരിശോധിച്ചാൽ മാത്രമേ SMPS പ്രവർത്തനക്ഷമം ആണെന്ന് കൃത്യമായി പറയാൻ കഴിയൂ )
* മോനിറ്ററിലേക്കുള്ള VGA കേബിൾ കണക്ഷൻ പരിശോധിക്കുക.
Monitor Cable സിസ്റ്റത്തിൽ നിന്നും ഡിസ്കണക്റ്റ് ചെയ്താൽ No Signal കാണിച്ചാൽ മോനിറ്റർ പ്രവർതനക്ഷമമാണെന്നു വേണം കരുതാൻ.
VGA കേബിളിന് തകരാറുണ്ടെന്നു മനസ്സിലായാൽ അത് പുതിയത് വാങ്ങി ഇടണം.
Posted by Vaishakh Vinod Reference : ഹാർഡ് വെയർ പരിശീലന മൊഡ്യൂൽ IT@school