ഫേസ്ബുക്ക്,യുട്യൂബ്തുടങ്ങി മുപ്പതോളംവെബ്സൈറ്റുകളില്‍ നിന്ന് എങ്ങനെ എളുപ്പത്തില്‍ video ഡൌണ്‍ലോഡ് ചെയ്യാം എന്നാണ് ഇത്തവണ ടെക്നോ വിരുതന്...
ഫേസ്ബുക്ക്,യുട്യൂബ്തുടങ്ങി മുപ്പതോളംവെബ്സൈറ്റുകളില്‍ നിന്ന് എങ്ങനെ എളുപ്പത്തില്‍ video ഡൌണ്‍ലോഡ് ചെയ്യാം എന്നാണ് ഇത്തവണ ടെക്നോ വിരുതന്‍ നിങ്ങളെ പഠിപ്പിക്കുന്നത്.
സാധാരണയായി എല്ലാവരും അനാവശ്യമായ ബ്രൌസര്‍ പ്ലഗ്-ഇനുകള്‍ ഉപയോഗിച്ച് ബ്രൌസറില്‍ മാല്‍വെയര്‍ ബാധഏല്‍പ്പിക്കുകയാണ് പതിവ്, എന്നാല്‍ അതിനെക്കാള്‍ ഫലപ്രദമായ വഴി ഇപ്പോള്‍ ലഭ്യമാണ്. യാതൊരു സോഫ്റ്റ്‌വെയറും കൂടാതെ നമ്മുക്ക് facebook, youtube വീഡിയോകള്‍ ഡൌണ്‍ലോഡ് ചെയ്യാം.അതും MP4, FLV , MP3 തുടങ്ങി നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഫോര്‍മാറ്റുകളില്‍.
ഇനി ഫേസ്ബുക്കില്‍ നിന്നും എങ്ങനെ video ഡൌണ്‍ലോഡ് ചെയ്യാം എന്ന് നോക്കാം.
ആദ്യം വീഡിയോ എടുക്കുക. എന്നിട്ട് URL (വെബ് സൈറ്റ് അഡ്രസ് മുഴുവനായും.) കോപ്പി ചെയ്യുക. എന്നിട്ട് en.savefrom.net
ഈ വെബ്‌സൈറ്റില്‍ പേസ്റ്റ് ചെയ്യുക. ഡൌണ്‍ലോഡ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
യുട്യൂബില്‍ നിന്ന് video ഡൌണ്‍ലോഡ് ചെയ്യുന്ന വിധം.
നിങ്ങള്‍ സാധാരണയായി ബ്രൌസ് ചെയ്യുന്നത് പോലെയുട്യൂബ് video എടുക്കുക ഇപ്പോള്‍ നിങ്ങള്‍ എടുത്ത വീഡിയോ URL താഴെ കൊടുത്തതാണെന്നിരിക്കട്ടെ
https://www.youtube.com/watch?v=tQLNnuBE340ഇത് ഡൌണ്‍ലോഡ് ചെയ്യുന്നതിനായി URL താഴെ കാണുന്നത് പോലെ മാറ്റുക.("https://www." ഈ ഭാഗം മുഴുവനായി ഒഴിവാക്കി മുന്‍പില്‍ "ss" എന്ന് ചേര്‍ക്കുക.)
ssyoutube.com/watch?v=tQLNnuBE340എന്നിട്ട് എന്റര്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ en.savefrom.net വെബ്സൈറ്റിലേക്ക് പോകും. അവിടെ കാണുന്ന ഡൌണ്‍ലോഡ് ലിങ്കുകള്‍ ഉപയോഗിച്ച് നമ്മുക്ക് വീഡിയോ ഡൌണ്‍ലോഡ് ചെയ്യുക.