ഫോണിന്‍റെ പാറ്റെര്‍ണ്‍ ലോക്ക് മറന്നു പോയി പലര്‍ക്കും പണി കിട്ടാറുണ്ട്. റിക്കവറി ഇമെയില്‍ മറന്നുപോയാല്‍ അപ്പോള്‍ തന്നെ നമ്മള്‍ മൊബൈല്‍ ഷ...
ഫോണിന്‍റെ പാറ്റെര്‍ണ്‍ ലോക്ക് മറന്നു പോയി പലര്‍ക്കും പണി കിട്ടാറുണ്ട്. റിക്കവറി ഇമെയില്‍ മറന്നുപോയാല്‍ അപ്പോള്‍ തന്നെ നമ്മള്‍ മൊബൈല്‍ ഷോപ്പുകളില്‍ പോകാറാണ് പതിവ്. അവിടെ നിന്നാണെങ്കില്‍ എന്തെങ്കിലും പറഞ്ഞു മിനിമം 300 രൂപ എങ്കിലും വാങ്ങും എന്നത് ഉറപ്പാണ്.
ഇതിന്റെ ഒന്നും ഒരു ആവശ്യവുമില്ല. വീട്ടില്‍ ഒരു ലിനക്സ് ബേസ് ഓപെറേറ്റിങ്ങ് സിസ്റ്റം ഉണ്ടെങ്കില്‍ നമ്മുക്ക് തന്നെ ഡേറ്റ ഒന്നും നഷ്ടപ്പെടാതെ ഫോണിന്‍റെ ലോക്ക് ഈസിയായി തുറക്കാവുന്നതാണ്.
ലിനക്സ് ബേസ് ഓപെറേറ്റിങ്ങ് സിസ്റ്റം എന്നുവച്ചാല്‍ ഇപ്പോള്‍ സ്കൂളുകളില്‍ ഉപയോഗിക്കുന്ന ഉബുണ്ടു ഒക്കെ അതില്‍പ്പെടുന്നതാണ്.അപ്പോള്‍ തുടങ്ങാം,
ഇതിനായി നമ്മുക്ക് ADB (ആന്‍ഡ്രോയിഡ് ഡിബഗ് ബ്രിഡ്ജ്) എന്നൊരു സോഫ്റ്റ്‌വെയര്‍ കൂടി ആവശ്യമുണ്ട്.
അത് ഇന്‍സ്റ്റോള്‍ ചെയ്യാന്‍ ടെര്‍മിനല്‍ (RightClick-> Open Terminal) തുറന്ന് താഴെ കാണുന്ന കമാന്‍ഡ് ഉപയോഗിക്കുക.
sudo apt-get install android-tools-adbADB ഇന്‍സ്റ്റോള്‍ ചെയ്തു കഴിഞ്ഞാല്‍ നമ്മുക്ക് ഫോണ്‍ കേബിള്‍ ഉപയോഗിച്ച് കമ്പ്യൂട്ടറുമായി കണക്ട് ചെയ്യാം.
അതിനു ശേഷം ഒരിക്കല്‍ക്കൂടി ടെര്‍മിനല്‍ ഓപ്പണ്‍ ചെയ്യുക..
എന്നിട്ട് താഴെ കാണുന്ന കമാന്‍ഡ്കള്‍ ഉപയോഗിക്കുക.
adb devicesഅതിനു ശേഷം നിങ്ങള്‍ ഫോണ്‍ റീ സ്റ്റാര്‍ട്ട് ചെയ്തു നോക്കൂ. പാസ്സ്‌വേര്‍ഡ് പിന്നെ ഉണ്ടാകില്ല.
adb shell
cd data/system
su
rm *.key
ഒരു കാര്യം കൂടി പറയട്ടെ, എല്ലാം സ്വന്തം ഉത്തരവാദിത്വത്തോട്കൂടി ചെയ്യുക.. നിങ്ങളുടെ ഡിവൈസിനു എന്തെങ്കിലും പറ്റിയാല്‍ ഞങ്ങള്‍ ഉത്തരവാദി ആയിരിക്കുന്നതല്ല..
റിക്കവറി ഇമെയിലുമായി ബന്ധപ്പെടാന്‍ കഴിയുന്നവര്‍ ഈ രീതി പരീക്ഷിച്ചു നോക്കനമെന്നില്ല.
നിങ്ങളുടെ വിലപ്പെട്ട ഷെയറുകള്‍ മറ്റുള്ളവര്‍ക്ക് ഒരറിവ് ലഭിക്കാന്‍ കാരണമാകും..ദയവായി ഷെയര്‍ ചെയ്ത് ഞങ്ങളെ സഹായിക്കുക.
നിങ്ങളുടെ ഷെയറുകള്‍,കമന്റ്‌കള്‍, ലൈക്കുകള്‍ എന്നിവയാണ് ഞങ്ങളെ ഊര്‍ജ്വസ്വലരാക്കുന്നത്.
ഞങ്ങളുടെ ഫേസ്ബുക്ക് പേജ് :facebook.com/techno.viruthan
ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്ത് Get Notification ക്ലിക്ക് ചെയ്താല്‍ ഞങ്ങളുടെ എല്ലാ പോസ്റ്റും നിങ്ങളുടെ ഫേസ്ബുക്ക് notification ആയി ലഭിക്കുന്നതാണ്..